a. Right to respect values and beliefs, any special preference, cultural needs and responding to requests for spiritual needs.
b. Right to personal dignity and privacy during examination, procedures and treatment.
c. Right to protection from neglect or abuse.
d. Right to treat patient information as confidential.
e. Right to refusal of treatment.
f. Right to seek an additional opinion regarding clinical care.
g. Right to provide informed consent before blood and blood component transfusion, anesthesia, surgery, research etc.
h. Right to information on expected costs.
i. Right to access their clinical records
j. Right to have information on name of the treating doctor, care plan, progress and information on their healthcare needs.
k. Right to complain & obtain information on how to voice a complaint.
l. Right to determine what information regarding their care would be provided to self and family
Patient Responsibilities
a. Honesty in disclosure of information at the time of registration.
b. Comply with treatment and notify the treating team regarding any change in patient condition.
c. To provide appropriate information regarding insurance claim and to ensure payment of full amount prior to discharge.
d. Comply with hospital policy on visitors, No smoking and other rules.
e. Be considerate and respectful towards patients, visitors and hospital staff
രോഗിയുടെ അവകാശം
1. രോഗിയുടെ പ്രത്യേക താല്‌പര്യങ്ങളും ആത്മീയവും സാംസ്‌കാരികവുമായ ആവശ്യങ്ങളും മനസ്സിലാക്കുവാനുള്ള അവകാശം.
2. ചികിത്സാ സമയത്തും പരിശോധനസമയത്തും രോഗിയുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുവാനുള്ള അവകാശം.
3. അവഗണനയിൽ നിന്നും പീഡനങ്ങളിൽ നിന്നും സംരക്ഷണത്തിനുള്ള അവകാശം.
4. കൈമാറുന്ന എല്ലാവിവരങ്ങളും രഹസ്യാത്‌മകത കാത്തു സൂക്ഷിക്കപെടുവാനുള്ള അവകാശം.
5. ചികിത്സ തിരസ്‌കരിക്കുവാനുള്ള അവകാശം.
6. ആവശ്യമെങ്കിൽ ചികിത്സാ സംബന്ധമായി മറ്റൊരു അഭിപ്രായം തേടുന്നതിനുള്ള അവകാശം.
7. രക്തം, രക്തഘടകങ്ങൾ തുടങ്ങിയവ സ്വീകരിക്കേണ്ടപ്പോഴൊ, അനസ്തേഷ്യ, ശസ്ത്രക്രിയ, അപകട സാധ്യതയുള്ള മറ്റു ചികിത്സകൾക്ക വിധേയനാകേണ്ടപ്പോഴോ, ഗവേഷണത്തിൻ്റെ ഭാഗമാകേണ്ടി വരുമ്പോഴോ രോഗിയുടെ അറിവോടു കൂടിയുള്ള സമ്മതപത്രം നൽകപ്പെടുവാനുള്ള അവകാശം.
8. ഏകദേശം ചികിത്സാ ചെലവുകൾ മുൻകൂട്ടി അറിയുവാനുള്ള അവകാശം.
9. ചികിത്സാ സംബന്ധമായ രേഖകൾ ലഭിക്കുവാനുള്ള അവകാശം
10. ചികിത്സിക്കുന്ന ഡോക്ടറുടെ പേര്, ചികിത്സാ സംബന്ധമായ വിവരങ്ങൾ, ആരോഗ്യസംബന്ധമായ പുരോഗതി എന്നിവയെപ്പറ്റി അറിയുവാനുള്ള അവകാശം.
11. പരാതികൾ ബോധിപ്പിക്കാനുള്ള അവകാശം
12. തന്റെ ചികിത്സയെ സംബന്ധിച്ചുള്ള വിവരങ്ങൾ ആർക്കെല്ലാം നൽകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശം
രോഗിയുടെ ഉത്തരവാദിത്വങ്ങൾ
1. രജിസ്ട്രേഷൻ്റെ സമയത്തു സത്യസന്ധവും, പൂർണവുമായ വിവരങ്ങൾ നൽകുവാനുള്ള ഉത്തരവാദിത്തം
2. രോഗിയുടെ അവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി സമയാസമയങ്ങളിൽ മെഡിക്കൽ സംഘത്തെ അറി യിക്കുവാനുള്ള ഉത്തരവാദിത്തം
3. ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സാക്രമത്തെ പൂർണമായി അനുസരിക്കുവാനുള്ള ഉത്തരവാദിത്തവും രോഗിയുടെ അവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ സമയാസമയങ്ങളിൽ ചികിത്സിക്കുന്ന സംഘത്തെ അറിയിക്കുവാനുള്ള ഉത്തരവാദിത്തം
4. ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകുന്നതിനും, ഡിസ്‌ചാർജിനു മുൻപ് ബിൽ തുക മുഴുവനായും അടച്ചുതീർക്കാനും ഉള്ള ഉത്തരവാദിത്തം.
5. ആശുപത്രിയിൽ താമസിക്കേണ്ടി വരുന്ന ദിവസങ്ങളിൽ സന്ദർശകരെ നിയന്ത്രിച്ചു ആശുപത്രി ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുവാനുള്ള ഉത്തരവാദിത്തം.
6. ആശുപത്രിസ്വത്തുക്കൾ, നിയമങ്ങൾ, ചട്ടങ്ങൾ, സ്റ്റാഫ്, എന്നിവയെ ബഹുമാനിക്കുവാനുള്ള ഉത്തരവാദിത്തം